വൈക്കം: കല്ലറ, വെള്ളൂര്‍, തലയോലപ്പറമ്പ്, മുളക്കുളം പഞ്ചായത്തുകളില്‍ ഭീകരത സൃഷ്ടിച്ച് അക്രമണം നടത്തുന്ന സിപിഎം ഗുണ്ടാ സംഘത്തിന് പോലീസ് ഒത്താശ ചെയ്യുന്നതായി ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.
തലയോലപ്പറമ്പിലും, കല്ലറയിലും ബിജെപി യുടെ കൊടിമരങ്ങള്‍ തകര്‍ത്തത് പോലീസിന്റെ സാനിധ്യത്തിലാണ്.
വെള്ളൂര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളില്‍ ബിജെപി ഓഫീസ് തകര്‍ത്തവര്‍ക്കെതിരെ കേസെടുക്കുന്നതിന് തയ്യാറാകാത്ത പോലീസ് എഫ്ഐആറില്‍ ക്രിതൃമം കാണിച്ചതായും യോഗം വിലയിരുത്തി. പക്ഷപാതപരമായി പെരുമാറുന്ന പോലീസ് നടപടിക്കെതിരെ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, കെ.കെ. കരുണാകരന്, ഒ. മോഹനകുമാരി, ഓമന ദേവരാജന്‍, വിനൂപി വിശ്വം, പി.ഡി. സുനില്‍ബാബു, ലേഖാ അശോകന്, ഏ.വി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: