കോട്ടയം: പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫോട്ടോ ജേണലിസം ആന്റ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ജസ്റ്റിസ് കെ.ടി. തോമസ് നിര്‍വ്വഹിച്ചു. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം നിര്‍ണ്ണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു., കെയുഡബ്ള്യൂജെ സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരികുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി ഷാലുമാത്യു, സ്കൂള്‍ ഓഫ് ജേണലിസം ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: