ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയില്‍ കാറ്റിലും മഴയിലും മൂന്നിടങ്ങളില്‍ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഇടുക്കി പോലീസ് സ്റ്റേഷന് സമീപം നിന്നിരുന്ന മരം സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് മറിഞ്ഞുവീണു. വൈദ്യുതകമ്പിക്ക് മുകളിലേക്കാണ് മരം വീണത്. ഇടുക്കി ഫയര്‍ഫോഴ്സെത്തി അധികം താമസിയാതെ മരംമുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെ മണിയാറന്‍കുടി വട്ടമേട്-പനഞ്ചുവട്ടില്‍ വന്മരം കടപുഴകി വീണ് ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടു.
ഇവിടെ വൈദ്യുതലൈനുമുകളിലേക്ക് മരം വീണ് അഞ്ച് വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നു. വട്ടമേട്ടില്‍ ഇന്നലെ രാത്രിയിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. അവസാനമായി രാത്രി ഏഴോടെ ചെറുതോണിക്ക് സമീപം വാഴത്തോപ്പ് അമ്പലത്തിന് മുന്നിലും മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇവിടെ മൂന്ന് വൈദ്യുതപോസ്റ്റുകളാണ് തകര്‍ന്നിരിക്കുന്നത്. മൂന്നു സ്ഥലത്തും ഇടുക്കി ഫയര്‍ഫോഴ്സെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: