കട്ടപ്പന: ഇരട്ടയാര്‍ ഡാമിനോട് ചേര്‍ന്ന് കഴിഞ്ഞദിവസം സാമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളി. ഇരട്ടയാര്‍ നോര്‍ത്ത് റോഡിന്റെ വശത്താണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇട്ടിരിക്കുന്നത്.
മഴക്കാലമായതോടെ ഈ മാലിന്യങ്ങള്‍ ഡാമില്‍ പതിക്കുകയും അവ അഞ്ചുരുളി ടണല്‍ വഴി ഇടുക്കി ജലാശയത്തില്‍ എത്തിച്ചേരുകയും ചെയ്യും.
പ്ലാസ്റ്റിക് കുപ്പികള്‍, തെര്‍മോക്കോള്‍ അവശിഷ്ട്ടങ്ങള്‍ പ്ലാസ്റ്റിക് പടുത തുടങ്ങിയ മാലിന്യങ്ങളാണ് ഡാമിന്റെ തീരത്ത് തള്ളിയിരിക്കുന്നത്. ഇരട്ടയാര്‍ തോവാള പാലത്തിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ ഗ്രാമപഞ്ചായത്ത് മുന്‍ കൈയെടുത്ത് അത് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: