ന്യൂദല്‍ഹി: വിവാദപരമായി തീര്‍ന്ന തലാഖിനെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ ഒരു ദശലക്ഷത്തിലേറെ വരുന്ന മുസ്ലീം സ്ത്രീകളും രംഗത്ത്.
തലാഖിനെതിരെയുള്ള പ്രതിഷേധ നടപടിയുടെ ഭാഗമായി മുസ്ലീം രാഷ്ട്രീയ മഞ്ച് ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഒരു ദശലക്ഷത്തിലധികം മുസ്ലീം സ്ത്രീകളാണ് ഇതില്‍ തങ്ങളുടെ ഒപ്പുകള്‍ രേഖപ്പെടുത്തിയത്.
നിരവധി സ്ത്രീകള്‍ സുപ്രീംകോടതി മുമ്പാകെ തലാഖിനെതിരെ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. തലാഖിനെ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് തലാഖെന്നത് സമൂഹത്തെ നശിപ്പിക്കുന്ന വിപത്താണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: