ചേര്‍ത്തല: നഗരഹൃദയത്തില്‍ മിനിപാര്‍ക്ക് ഒരുങ്ങുന്നു. വിശ്രമത്തിനും വിനോദത്തിനും നഗരത്തില്‍ ഒരിടം വേണമെന്നത് ചേര്‍ത്തല നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
ഇതിനായി കുറിയമുട്ടം കായല്‍ തീരത്ത് നിര്‍മിക്കുന്ന മിനിപാര്‍ക്കിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പഴയ ബോട്ട്ജെട്ടിയോട് ചേര്‍ന്ന് റെസ്റ്റ് ഹൗസിന് സമീപത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്. മന്ത്രി പി. തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടില്‍ പെടുത്തി അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.
ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കിയ ശേഷം നഗരസഭയ്ക്കോ മറ്റ് ഏജന്‍സിക്കോ നടത്തിപ്പിന്റെ ചുമതല കൈമാറാനാണ് ആലോചന. സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അസി. എന്‍ജിനീയര്‍ ബി. ജയകൃഷ്ണന് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് കായലിന്റെ തീരം കല്ലുകെട്ടി സംരക്ഷിക്കുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് മിനിപാര്ക്കിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എറണാകുളം ആലപ്പുഴ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തിയിരുന്ന ബോട്ടുകള്‍ അടുത്തിരുന്ന ജെട്ടി കരഗതാഗതം സുഗമമായതോടെ വിസ്മൃതിയിലായി. പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ മേഖലയുടെ ടൂറിസം വികസനത്തിന് വഴി തെളിയും എന്ന പ്രതീക്ഷയിലാണ് അധികാരികളും നഗരവാസികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: