കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കവിമണ്ഡലം കൂത്ത്പറമ്പ് മേഖല പോത്തേരി കുഞ്ഞാമ്പു വക്കീല്‍ അനുസ്മരണവും കവിസംഗമവും നടത്തി. പി.കുമാരന് അദ്ധ്യക്ഷത വഹിച്ചു. സി.പി.പി.നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി.മധുസൂദനന് പോത്തേരി, ധന്യ നരിക്കോടന്‍, ശാന്തമ്മ രാജന്, ബാബു പേരാവൂര്‍, സുജിത്ത് പാനൂര്‍, അഥീന എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. ഹേമകുമാരി, റിഹ, വൈഷ്ണ, ഹരിത, പ്രവീണ, രാജഗോപാലന്‍ എന്നിവര്‍ ഗാനങ്ങള്‍ ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: