കാര്‍ഡിഫ് : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബി ഗ്രൂപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന് ശ്രീലങ്കയെ ബാറ്റിംഗിനയച്ചു.
പാക് നിരയില്‍ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഫാഹിം അഷ്റഫ് ഇടംനേടി. ഫാഹിമിന്റെ അന്താരാഷ്ട്ര മല്‍സരത്തിലെ അരങ്ങേറ്റമാണിത്. ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ പെരേരയ്ക്ക് പകരം ധനഞ്ജയ ഡിസില്‍വ അന്തിമ ഇലവനില്‍ ഇടംനേടി. പരിക്കിനെ തുടര്‍ന്ന് കളിക്കുന്നകാര്യം സംശയത്തിലായിരുന്ന തിസര പെരേര ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ജയിക്കുന്ന ടീം അവസാന നാലിലെത്തുമെന്നതിനാല് വിജയം മാത്രമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്താണ് ശ്രീലങ്ക സെമി സാധ്യത നിലനിര്‍ത്തിയത്.
അതേസമയം ഇന്ത്യയോട് ആദ്യമല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയമാണ് പാകിസ്താന് സെമി സാധ്യത സജീവമാക്കിയത്. മഴ കളിച്ച മല്‍സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനായിരുന്നു പാകിസ്താന് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: