മലപ്പുറം: മലപ്പുറം: എല്‍ഡിഎഫും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പോരാട്ട ചിത്രം വ്യക്തമായി. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ.എം.ബി. ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. എന്‍. ശ്രീപ്രകാശിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മുന്‍ എംപി ടി.കെ. ഹംസ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ടി.കെ. റഷീദലി തുടങ്ങിയവര്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും നറുക്കു വീണത് ഫൈസലിനാണ്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നാണക്കേടുണ്ടാക്കണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ പന്ത്രണ്ടിനാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: