താമരശ്ശേരി: താമരശ്ശേരി രൂപത പാതിരിയായ ഫാ.ടോമി കളത്തുരിനെതിരെ ആസ്ട്രേലിയയില്‍ വംശീയാക്രമണം. ആസ്ട്രേലിയയിലെ മെല്‍ബണില്‍ ഫാക്നര്‍ നോര്‍ത്തിലാണ് സംഭവം. അവിടെയുള്ള സെ. മാത്യു ഇടവക ദേവാലയത്തില്‍ വികാരിയാണ് ഫാ. ടോമി കളത്തൂര്‍.
മാര്‍ച്ച് 19ന് വി. കുര്‍ബാനയ്ക്കുവേണ്ടി തയ്യാറായി ദേവാലയത്തിലെത്തിയ പാതിരിയോട് അവിടെയത്തിയ അക്രമി തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കുര്‍ബാനയ്ക്ക് സമയമായതിനാല്‍ അതിനു ശേഷം സംസാരിക്കാമെന്നു പറഞ്ഞ പാതിരിയെ അക്രമി കയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. കുര്‍ബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റ് കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാല്‍ കഴുത്തില്‍ ഗുരുതരമായ മുറിവ് ഉണ്ടായില്ല. അക്രമി രക്ഷപ്പെട്ടു.
പാതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴച ഇതേ അക്രമി ദേവാലയത്തില്‍ വരികയും പാതിരിയോട് ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കുകയും ഇന്ത്യാക്കാരനാണെങ്കില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫാ. ടോമി കളത്തൂരുമായി ഫോണില്‍ സംസാരിച്ചു.
താമരശ്ശേരി രൂപതാ പാതിരിയായ ഫാ. ടോമി ആനക്കാംപൊയില്‍ കരിമ്പ് സ്വദേശിയാണ്. 1994ല്‍ പാതിരിയായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി ചുണ്ടത്തും പൊയില്‍ വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായും താമരശ്ശേരി അല്‍ഫോന്‍സ സ്കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അദ്ദേഹം ആസ്ട്രലിയയില്‍ സേവനം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: