തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മൊബൈല്‍ ഫോണുകള്‍ സിം കാര്‍ഡുകളും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
ഒന്‍പത് ബ്ലോക്കുകളിലായി നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും പിടിച്ചെടുത്തു. ഇതിന് പുറമേ ആശുപത്രി ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ മള്‍ട്ടി ചാര്‍ജര്‍, ഹെഡ് ഫോണ്‍ എന്നിവ അടക്കമുള്ളവയും കണ്ടെത്തിയിട്ടുണ്ട്.
ടി.പി. വധക്കേസിലെ പ്രതി അണ്ണന് സിജിത്ത്, കാരണവര്‍ കേസിലെ പ്രതി ബാസിത് അലി എന്നിവരുടെ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ എത്തിച്ചത് ബാസിത് അലിയെന്ന് പോലീസ് പറഞ്ഞു .
ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി അടിയന്തിര പരിശോധന നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുക്കും. ഫോണ്‍ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: