ഭോപ്പാല്‍: മധ്യപ്രദേശിലെ നര്‍മദ നദിതീരത്തെ എല്ലാ മദ്യശാലകളും അടച്ചു പൂട്ടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു. നര്‍മദ നദിതീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി.
ഏപ്രില്‍ ഒന്നിനു മുൻപായി നദിയ്ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നദിയില്‍ പൂജാവസ്തുക്കള്‍ സംസ്കരിക്കരുതെന്നും ഇതിനായി പ്രത്യേക കുളങ്ങള്‍ നിര്‍മിക്കുമെന്നും ചൗഹാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: