അലഹബാദ്: ഉത്തര്‍പ്രദേശിലെ കുന്ദയില്‍ സിറ്റിംഗ് എം.എല്‍.എ രഹുരാജ് പ്രതാപ് സിംഗ് (രാജ ഭയ്യ)യ്ക്കെതിരെ മത്സരിച്ച ബി.എസ്.പി അംഗം വെടിയേറ്റ് മരിച്ചു. മൊഹദ് ഷാമി എന്നയാളാണ് ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റു മരിച്ചത്. അലഹബാദിലെ ഷാമിയുടെ വീടിനു സമീപത്തുനിന്നാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.
ആറു തവണയായി കുന്ദ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എം.എല്‍.എയാണ് രാജ ഭയ്യ. കഴിഞ്ഞ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു രാജ ഭയ്യ. ഡി.വൈ.എസ്.പി സിയ ഉള് ഹഖിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതോടെ ഇയാള്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: