കോഴിക്കോട്: ഇനിയുള്ള നാളുകള്‍ മക്കള്‍ അമ്മയ്ക്കൊപ്പമാകും. അമ്മയുടെ സ്നേഹമുള്ള വാക്കുകള്‍കേട്ട് അമ്മയ്ക്കൊപ്പം പാട്ടുകള്‍ പാടി അവര്‍ ആനന്ദലഹരിയിലാറാടും. ബ്രഹ്മസ്ഥാനം കാത്തിരിക്കുകയാണ് അമ്മയുടെ വരവിനായി. അവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അമ്മ എത്തിയാല്‍ മാത്രം മതി. ഇന്ന് വൈകീട്ടോടെ അമ്മ ആശ്രമത്തില്‍ എത്തിച്ചേരും. ആശ്രമകവാടത്തില്‍ കെവിആര്‍ മോട്ടോഴ്സ് ഉടമ കെ.പി. നായര്‍, അമ്മയെ പൂര്‍ണ്ണ കുംഭം നല്കി സ്വീകരിക്കും.
22,23 തിയ്യതികളിലായാണ് ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവ പരിപാടികള്‍ നടക്കുന്നത്. നാളെ രാവിലെ 5.30ന് നടക്കുന്ന ധ്യാനത്തോടെ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ഉണ്ടാവും. 22ന് രാവിലെ 7.30ന് രാഹുദോഷ നിവാരണപൂജയും 23 ന് രാവിലെ 7.30ന് ശനിദോഷ നിവാരണപൂജയും നടക്കും.
ഉത്സവദിവസങ്ങളില്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയ്ക്ക് പുറമെ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം, നവഗ്രഹ ഹോമം, മഹാസുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ, സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, ദൂര്‍ഗ്ഗാ പൂജ, കാളീപൂജ എന്നിവയുമുണ്ടാകും.
സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്ഷന് വിതരണവും, സാരി വിതരണവും ഉത്സവദിവസം അമ്മ നിര്‍വഹിക്കും.ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അമ്മയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും ദര്‍ശനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായി വലിയ പന്തല്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആദ്യം ടൈം കാര്‍ഡുകള്‍ വിതരണം ചെയ്യും. ദര്‍ശനത്തിന് തൊട്ടു മുമ്പായി ദര്‍ശന ടോക്കണുകളും നല്‍കും. ടോക്കണ്‍ നമ്പര്‍ സ്ക്രീനില്‍ തെളിയുന്നതിനനുസരിച്ച് ഭക്തര്‍ക്ക് ദര്‍ശനം നേടാവുന്നതാണ്. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രണ്ട് ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണപൂജ എന്നിവയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: