കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച രാത്രിയോടെയാണ് ബോംബാക്രമണം.
പാറച്ചാലില്‍ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നു ബോംബുകളില്‍ ഒരെണ്ണം പൊട്ടി വീടിന് കേടുപാടു സംഭവിച്ചിട്ടുണ്ട്. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇന്ന് വൈകീട്ട് കളക്ടറുടെ നേതൃത്വത്തില്‍ സര്വ്വകക്ഷിസമാധാനയോഗം നടക്കാനിരിക്കെ പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎം ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്.വൈകീട്ട് അഞ്ചു മണിയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവര്‍ യോഗത്തില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: