തൃശൂര്‍: അതിരപ്പിള്ളി പദ്ധതി അജണ്ടയിലുണ്ടെന്നും സമവായമാകുമ്പോള് നടപ്പാക്കുമെന്നും വൈദ്യുതി മന്ത്രി എം എം മണി.
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം. മുന്നണിക്കുള്ളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍ബന്ധബുദ്ധിയോടെ പദ്ധതി നടപ്പിലാക്കില്ല. മന്ത്രി പറഞ്ഞു.
കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് അതിരപ്പിള്ളി. ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിരപ്പിള്ളി പദ്ധതിക്കെതിരെ ചലച്ചിത്ര നടന് ശ്രീനിവാസന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല.
സൗരോര്‍ജ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് കൂടുതലാണ്. ചെറുകിട ജലസേചന പദ്ധതികളാണ് സംസ്ഥാനത്തിന് അനുയോജ്യം. കെ.എം. മാണി ഇപ്പോള്‍ പദ്ധതിയെ അനുകൂലിച്ചതു പോലെ മറ്റുള്ളവരും പുനര്‍ വിചിന്തനത്തിന് തയ്യാറകണമെന്നും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: