ന്യൂദൽഹി: പബ്ബിലെ വനിതാ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ സഹപ്രവർത്തകരായ സ്ത്രീകൾ പിടികൂടി. ശനിയാഴ്ച രാത്രി ഗുഡ്ഗാവിലെ എംജി റോഡിലാണ് സംഭവം.
ജോലി കഴിഞ്ഞ് പബ്ബിനു പുറത്തേക്ക് വന്ന വനിതാ ജീവനക്കാരിയെ അക്രമി പുറകിൽ നിന്നും വന്ന് കടന്ന് പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് സഹപ്രവർത്തകരായ മറ്റ് വനിതകൾ അടുത്തെത്തുകയും യുവാവിനെ തങ്ങൾ ഇട്ടിരുന്ന ചെരുപ്പ് കൊണ്ട് അടിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു.
സംഭവം നടക്കുമ്പോൾ ഒരു പോലീസുകാരനും ഇല്ലെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. എന്നാൽ പ്രദേശത്ത് മഫ്തി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ മനീഷ് സെഗാൾ പറഞ്ഞു. യുവാവിനെ കീഴ്പ്പെടുത്തുന്ന ദൃശ്യം നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: