കാസര്‍കോട്: കാസര്‍കോട്ട് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. തക്ബീര്‍ മുഴക്കി നഗരത്തില്‍ കലാപസമാനമായ ഭീകരാന്തരീക്ഷമാണ് ലീഗ്, എസ്ഡിപിഐ ക്രിമിനല്‍ സംഘം സൃഷ്ടിച്ചത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വീടുകളുടെ നേരെയും വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
മരണ വീടുകളിലേക്ക് എത്തിയ ബന്ധുക്കള്‍ക്കും കല്ലേറില്‍ പരിക്കേറ്റു. കാസര്‍കോട്ടെ അമൈ കോളനിയില്‍ നടന്ന കല്ലേറില്‍ ദേവസന്റെ വീട് തകര്‍ന്നു. മംഗലാപുരത്ത് നിന്നും ബന്ധുവിന്റെ മരണവിട്ടിലെത്തിയ എന്‍.എ ശ്രീനിവാസന് (55) കല്ലേറ് തടയാന്‍ ശ്രമിക്കുന്നിനിടെ പരിക്കേറ്റ് ബോധം കെട്ടുവീണു. ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തില്‍ തമ്പടിച്ചുനിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്താന്‍ ശ്രമിച്ച ലീഗ് ക്രിമിനല്‍ സംഘത്തെ പിരിച്ചുവിടാന്‍ പോലീസിന് മൂന്ന് പ്രാവശ്യം ഗ്രനേഡ് പ്രയോഗിക്കേണ്ടിവന്നു. സോഡാകുപ്പികളും കല്ലും മാരകായുധങ്ങളുമായാണ് അക്രമി സംഘം പോലീസിനെ നേരിട്ടത്. ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ് ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടാം. നഗരപ്രദേശത്തുള്ളവരുടെ പിന്തുണയോടെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും എത്തിയവരാണ് കൂടുതലായി അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രാവിലെ മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് ഒരു കുടുംബത്തെ വഴിയില്‍ തടഞ്ഞ് നിര്ത്തില് ലീഗ് അക്രമം നടത്തി. കാസര്‍കോട്ടെ പെരിയങ്ങാനം സ്വദേശി രാഹുല്‍ (24) വഴിയില്‍ തടയുകയും ഇരുമ്പുവടി, പട്ടികകക്ഷണം തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി വീണ രാഹുലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ പരാതിയില്‍ കൊമ്പനടുക്കം സ്വദേശികളായ റെയ്സ്, സുഹൈല്‍, അര്‍ഷാദ് തുടങ്ങി കണ്ടാലറിയാവുന്ന ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കേസെടുത്തു.
യാതൊരു പ്രകോപനവും കൂടാതെ ഹൈന്ദവ വീടുകള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും വന്‍ തോതില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് കലാപത്തിനുള്ള നീക്കമാണ് ലീഗ്, എസ്ഡിപിഐ നേതൃത്വങ്ങള്‍ കാസര്‍കോട് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: