ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ആരോപണം.
ബിഎസ്പി നേതാവ് മായാവതിയും ദല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളുമാണ് കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: