ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കോഴ വാങ്ങിയെന്ന കേസില്‍ സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത് തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കനത്ത തിരിച്ചടിയാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അധികാരത്തില്‍ വന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്നു പറഞ്ഞ് തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ ന്യൂസ് സൈറ്റാണ് പുറത്തുവിട്ടത്. ഈ ആരോപണം ഇപ്പോള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് ആരോപിതര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഹര്‍ജിയില്‍ ഒരു കഴമ്പുമില്ല. സുവേന്ദു അധികാരി, സുഗതാ റോയി തുടങ്ങിയവര്‍ നല്കിയ ഹര്‍ജി തള്ളി കോടതി പറഞ്ഞു. അന്വേഷണം ഹൈക്കോടതിയോ സുപ്രീംകോടതിയോ മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സിബിഐ അന്വേഷണ ഉത്തരവില്‍ ജഡ്ജിമാര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ സംശയവും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: