ന്യൂദല്‍ഹി: അയോധ്യ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറായ സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് ബിജെപി.
പ്രശ്നപരിഹാരത്തിന് ബിജെപി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്ന് കേന്ദ്ര നിയമ സഹമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പി.പി. ചൗധരി പ്രതികരിച്ചു. തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി വക്താവ് സമ്പത് പാത്ര. കോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് വിനയ് കത്യാരും പ്രതികരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം നിര്‍മ്മിക്കണമെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. കോടതിയുടെ മധ്യസ്ഥയിലുണ്ടാകുന്ന പരിഹാരം നീണ്ടുനില്‍ക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.
എന്നാല്‍, ചര്‍ച്ച അസാധ്യമെന്ന് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജിലാനി. കോടതിയുടെ മധ്യസ്ഥശ്രമത്തോട് യോജിപ്പില്ലെന്ന് ബാബറി മസ്ജിദ് സമിതി ജോയിന്റ് കണ്‍വീനറും ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ എസ്ക്യുആര്‍ ഇല്യാസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: