ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ വ്യാപകമായി കടത്തുന്നത് മത്സ്യം കൊണ്ടു പോകുന്ന വാഹനങ്ങളില്‍. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികളും അന്യസംസ്ഥാനക്കാരുമാണ് ഇവരുടെ ഇരകള്‍. ബോട്ടുകളിലും മറ്റും മത്സ്യബന്ധനത്തിന് പോകുന്നവര്‍ ചാക്കുകണക്കിന് പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്ന് വാങ്ങുന്നത്. മത്സ്യം കൊണ്ടു പോകുന്നതും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതുമായ ഇന്‍സുലേറ്റഡ് വാഹനങ്ങളിലാണ് പുകയില ഉത്പന്നങ്ങള്‍ കടത്തുന്നത്.
മത്സ്യം യഥാസ്ഥലങ്ങളില്‍ വേഗം എത്തിക്കേണ്ടതിനാല് പലപ്പോഴും ഇത്തരം വാഹനങ്ങളില്‍ പരിശോധന ഉണ്ടാകാറില്ല. അതും ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്നു. പത്തിരട്ടി വില യ്ക്ക് വരെയാണ് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കടകള്‍ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. പലപ്പോഴും ഇവ വില്‍ക്കുന്ന കേസുകളില്‍ സ്റ്റേഷന് ജാമ്യം ലഭിക്കുന്നതിനാല്‍ പിടിക്കപ്പെടുന്നവര്‍ തന്നെ വീണ്ടും ഇവ വില്‍ക്കുന്ന സംഭവങ്ങളാണ് ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: