റിയാദ്: അല്‍ ഹജരി എന്ന സൗദി കമ്പനിയിലെ 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആറ് പേരെ നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ അയക്കും. 25 പേര് നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന മാധ്യമവാര്‍ത്തകള്‍ സൗദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. പ്രശ്നത്തില്‍ തെലങ്കാന മന്ത്രി കെ.ടി. രാമറാവു കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്നം പുറത്തുവന്നത്. പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു.
തങ്ങളുടെ പ്രശ്നങ്ങളുമായി സൗദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പന്ത്രണ്ട് ദിവസമായി ഇവര്‍ക്ക് വെളളമോ ഭക്ഷണമോ അത്യാവശ്യ സൗകര്യമോ ഇല്ലാതെ തടവിലാക്കിയിരിക്കുന്നു എന്നാണ് തെലങ്കാന മന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: