ന്യൂദല്‍ഹി: പാക്ക് അധിന കശ്മീരിലെയും ഗില്‍ജിത്- ബാള്‍ട്ടിസ്ഥാനിലെയും പാക്കിസ്ഥാന്റെ അധിനിവേശമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്നമെന്ന് ഇന്ത്യ. പാക് അധീന കശ്മീരില്‍ നിന്നും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ നിന്നും എത്രയും വേഗം പാക്കിസ്ഥാന് ഒഴിയേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.
കശ്മീരികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പരിഹാരം ഉണ്ടായാല്‍ മാത്രമേ കശ്മീര്‍ തര്‍ക്കത്തിന് അവസാനമുണ്ടാകൂ എന്ന ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന് ദേശീയദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ബാസിദിന്റെ വിവാദ പ്രതികരണം.
ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നുള്ള അനധികൃത കടന്നുകയറ്റം പാക്കിസ്ഥാന് ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്രസിങ് പറഞ്ഞു. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: