കൊച്ചി: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോളേജിലെ പി.ആര്.ഒ സഞ്ജിത്ത് വിശ്വനാഥനെ ഇന്ന് വൈകിട്ടു വരെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
കേസില്‍ സഞ്ജിത്ത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വിധി പറയാന്‍ മാറ്റിയ സാഹചര്യത്തിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഞ്ജിത്ത് ഉള്‍പ്പടെ പ്രതികള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നെഹ്റു ഗ്രൂപ്പ് കോളേജ് ചെയര്മാന് കൃഷ്ണദാസടക്കമുള്ളവര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: