കല്‍പ്പറ്റ: വയനാട്ടിലെ ഒരു പ്രമുഖ യത്തീംഖാനയിലെ ഏഴ് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തി. വൈത്തിരി ജയിലിലില്‍ രാവിലെ 11 മണി മുതലായിരുന്നു പരേഡ്.
ബത്തേരി ജെ.എഫ്.സി.എം.-2 കോടതിയിലെ ജഡ്ജി മിഥുന് റോയിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്. പെണ്‍കുട്ടികള്‍ പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇതിനിടെ കേസ് അട്ടിമറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. മറ്റ് കുട്ടികളുടെ ദൃശ്യങ്ങളും പ്രതികളുടെ മൊബൈലില്‍ ഉള്ളതായും പറഞ്ഞിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ നടന്നില്ല. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലായില്ല. നാസര്‍, ജുലൈബ്, അഷ്കര്‍, ജുനൈദ്, റാഫി, മുസ്തഫ എന്നിപ്രതികളാണ് റിമാന്റിലുള്ളത്.
ഇതിനിടെ, യത്തീംഖാനയില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വയനാട് മുസ്ളീം യത്തീംഖാനയില്‍ താമസിച്ച് എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന സജ്ന (13)യാണ് 2016 ജനുവരിയില്‍ മരിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചുവെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് അമ്മയുടെ പരാതി. കുട്ടിയുടെ കൈകള്‍ അകന്ന നിലയിലായിരുന്നു. ഇത് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ യത്തീംഖാനയുമായി ബന്ധപ്പെട്ട ആളുകള്‍ അതിന് അനുവദിച്ചില്ലെന്ന് അമ്മ വാകേരി ഈങ്ങാട്ടില് ജമീല പറയുന്നു. കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസിനു പുറമെ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: