കോഴിക്കോട്: വ്യവസായ വിപ്ലവങ്ങളല്ല മനുഷ്യഹൃദയങ്ങള്‍ ഒന്നിക്കുന്ന വിപ്ലവമാണ് സമൂഹത്തിനാവശ്യമെന്ന് മാതാ അമൃതാനന്ദമയി ദേവി. വെള്ളിമാട് ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷികമഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് കടമയായി കരുതണം. ഇതിലൂടെ പരസ്പരം സ്നേഹിക്കാനും വരുന്നതിനെ സ്വീകരിക്കാനും സാധിക്കും. ആത്മീയ അറിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഇതിലൂടെ കുടുംബ ബന്ധങ്ങളെ തുറന്ന മനസോടെ കാണാന്‍ കഴിയും. വാക്കുകളിലും ചിന്തയിലും വിവേകം വേണം. സമൂഹത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് തെറ്റായ വാക്കുകളിലൂടെയാണ്. ഇതുകാരണം മനുഷ്യബന്ധങ്ങളില്‍ തകര്‍ച്ച സംഭവിക്കുന്നു. ക്ഷമയാണ് ഏറ്റവും വലിയ ശക്തി. ആത്മീയതയിലേക്ക് അടുക്കുമ്പോള്‍ ക്ഷമിക്കാനുള്ള ശീലം ലഭിക്കും.
വെള്ളിമാട് ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷികമഹോത്സവം സമാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്, കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ തുടങ്ങിയവര്‍ അമ്മയുടെ അനുഗ്രഹത്തിനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: