കാളികാവ്: സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കാളികാവ് ടൗണിലെ ബിജെപിയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതായി പരാതി.
ഉറക്കെ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം അന്‍പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് കൊടിതോരണങ്ങള്‍ നശിപ്പിച്ചത്. കാളികാവില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഇത് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ സിപിഎം നേതാക്കളായ എല്‍.നൗഷാദ്, കൊല്ലാരന്‍ ഫൈസല്‍, കറുത്തേനി സ്വദേശി ചാമി എന്നിവര്‍ക്കെതിരെ കാളികാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: