കോഴിക്കോട്: ജില്ലയില്‍ വ്യാപകമായി ബിഎംഎസ്സിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ പെരുമാറിയ സാമൂഹ്യവിരുദ്ധരെ കണ്ടുപിടിച്ച് സമൂഹ മധ്യത്തില്‍ ഒറ്റപ്പെടുത്തണം. കര്‍ശന നടപടി സ്വീകരിക്കണം. ദല്‍ഹിയില്‍ കാണിച്ച കേരള മോഡല്‍ നാടകത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കണമെന്നും ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വെള്ളാരക്കല്‍ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, അരിക്കോത്ത് രാജന്, കെ. ശ്രീകുമാര്‍, എ. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് നഗരത്തിലെ ബിഎംഎസ് ഓട്ടോറിക്ഷാ യൂണിറ്റുകളുടെ പതിനഞ്ചോളം കൊടിമരങ്ങളും പതാകകളും ബോര്‍ഡും സിപിഎം, സിഐടിയു അക്രമികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിറ്റി ഓട്ടോമസ്ദൂര് സംഘം (ബിഎംഎസ്)ന്റെ ആഭിമുഖ്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ബിഎംഎസ്സുമായി യാതൊരു ബന്ധവുമില്ലാത്ത ദല്‍ഹി സംഭവത്തിന്റെ പേരില്‍ ബിഎംഎസിനു നേരെ അക്രമമഴിച്ചുവിടുന്നത് കാടത്തമാണെന്നും സിപിഎം, സിഐടിയുക്കാര്‍ അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് പറഞ്ഞു.
ഭരണപരാജയവും പാര്‍ട്ടികളിലെ ഭിന്നതയും മറച്ചുവെക്കാന്‍ അക്രമമാര്‍ഗ്ഗം സ്വീകരിക്കുന്നത് വിലപ്പോവില്ലെന്നും, ജനങ്ങളെയും തൊഴിലാളികളെയും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്നും ശശിധരന് പറഞ്ഞു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.കെ. പ്രേമന്, പി. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പ്രജീഷ് പെരുമണ്ണ, അനൂപ് പാലാഴി, ബിജു പുതുശ്ശേരി കളരിക്കല്‍, സുവീഷ്, വാസുദേവന്‍, ശശി കണ്ണഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: