പൂക്കോട്ടുംപാടം: അമരമ്പലം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന പ്യൂണ്‍ നിയമനം വിവാദമാകുന്നു. നിയമനത്തില്‍ അഴിമതിയുണ്ടെന്ന ആരോപിച്ച് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ ഫെബ്രുവരി 25ന് നടന്ന പരീക്ഷയില്‍ 25 പേരാണ് ഇന്റര്‍വ്യൂവിന് അര്‍ഹത നേടിയിയത്. മെയ് 30നായിരുന്നു ഇന്റര്‍വ്യൂ. എന്നാല്‍ 29ന് രാത്രി തന്നെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. നാലുപേരുടെ പേരുകളും അവരെ നിയമിച്ചതായുമായിരുന്നു സന്ദേശം. പക്ഷേ ഇതുകണക്കിലെടുക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പക്ഷേ അവസാനം നിയമനം ലഭിച്ചതാകട്ടെ വാട്സ് ആപ്പ് സന്ദേശത്തില്‍ പേരുണ്ടായിരുന്നവര്‍ക്ക് തന്നെ.
അതില്‍ ഒരാള്‍ ബാങ്ക് ഡയറക്ടറുടെ മകനാണ്. സഹകരണ നിയമ പ്രകാരം ഇത് അനുവദനീയമല്ല. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ബാങ്കിനെ കുറിച്ച് നിരവധി പരാതികള്‍ ഇതിന് മുമ്പും ഉയര്‍ന്നിരുന്നു. നിയമപരമായി പരീക്ഷയെഴുതി ഇന്റര്‍വ്യൂവില്‍ പാസയവരില് നിന്ന് ആളുകളെ നിയമിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. സഹകരണ മന്ത്രി, ബാങ്കിംങ് ഓംബുഡ്സ്മാന്, നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ തുടങ്ങിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: