മഞ്ചേരി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആറാമത് അയ്യപ്പസംഗമം കോട്ടപ്പറ്റ പെരുമ്പറമ്പത്ത് വേട്ടേക്കരന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു.
ജില്ലയിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കുന്ന സാമൂഹ്യദ്രോഹികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. ശബരിമല വ്രതാനുഷ്ഠാനവും ഗുരുസ്വാമിമാരും എന്ന വിഷയത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് സംസാരിച്ചു. 40 വര്‍ത്തിന് മുകളില്‍ ശബരിമലക്ക് പോയവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ച്ചയായി നാലാം തവണയും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ അജയരാജിന് ഉപഹാരം നല്കി.
ജില്ലാ പ്രസിഡന്റ് കെ.നാരായണന് നായര്‍, ഡോ.സി.വി.സത്യനാഥന്, സി.ഉണ്ണികൃഷ്ണന് നായര്‍, പി.രാജന്, പി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: