മലപ്പുറം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വളച്ചൊടിക്കാനുള്ള ഇടതുവലത് മുന്നണികളുടെ നീക്കത്തിലും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പട്ടാള വിരുദ്ധ പ്രസ്താവനയിവും പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തൃപുരാന്തക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന് പ്രധാന ഗേറ്റിന് മുന്നില്‍ പ്രകടനം പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു ഉദ്ഘാടനം ചെയ്തു. കന്നുകാലി പരിപാലവും കശാപ്പു നിയന്ത്രണവും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് അദ്ധ്യക്ഷനായി. പി.ആര് രശ്മില്‍നാഥ്, പ്രദീപ് ചുങ്കപ്പള്ളി, ബാദുഷ തങ്ങള്‍, കെ.പി.മാധവന്, ഷീബ ഉണ്ണികൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: