പൂക്കോട്ടുംപാടം: വില്ല്വത്ത് ശിവക്ഷേത്രം, ബാണാപുരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ പിടികൂടിയ പ്രതിയുടെ പിന്നില്‍ വേറെയും ആളുകളുണ്ടെന്ന് സംശയിക്കുന്നതായി ടീച്ചര്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ഗൗരവമായി കണ്ട് സത്യസന്ധമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറാകണം. പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന് എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: