വള്ളിക്കുന്ന്: പ്ലാറ്റ് ഫോമിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ട്രെയിനില്‍നിന്നും ഇറങ്ങുന്നതിനിടെ പാളത്തില്‍ വീണ് കഴിഞ്ഞദിവസം അരിയല്ലൂര്‍ സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ചതടക്കം രണ്ടുമരണങ്ങളാണ് പ്ലാറ്റ്ഫോമിന്റെ അപാകതമൂലമുണ്ടായിട്ടുള്ളത്.
റെയില്‍പാളവും പ്ലാറ്റ്ഫോമും ഒരേ ഉയരത്തിലിരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇരുപതിലേറെപേര്‍ക്ക് പാളത്തില്‍ വീണ് പരിക്കും പറ്റിയിരുന്നു. മൂന്നുവര്‍ഷം മുമ്പ് വള്ളിക്കുന്ന് റെയില്‍വേ അടിപ്പാതയുടെ നിര്‍മാണത്തിനായി പാളം ഉയര്ത്തേണ്ടിവന്നതാണ് പ്ലാറ്റ്ഫോമും പാളവും ഒരേ ഉയരത്തിലാവാന്‍ കാരണം. ഇതുപരിഹരിക്കുന്നതിനായി വള്ളിക്കുന്ന് എംഎല്‍എ പി.അബ്ദുള്‍ ഹമീദിന്റെ നേതൃത്വത്തില്‍ റെയില്‍വേ പാലക്കാട് ഡിവിഷന് മാനേജര്‍ നരേഷ് ലാല്‍വാനിയുമായി ചര്‍ച്ച നടത്തുകയും കഴിഞ്ഞ ഡിസംബറില്‍ റെയില്‍വേ ഉദ്യോഗസ്ഥവൃന്ദം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
റെയില്‍വേ പ്ലാറ്റ്ഫോം ഉയര്‍ത്തല്‍ ഫണ്ട് അനുവദിക്കുന്നമുറയ്ക്ക് നടക്കുമെന്നും യാത്രക്കാര്‍ക്കായി താത്കാലിക സംവിധാനമുണ്ടാക്കുമെന്നും അന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് അപാകത പരിഹരിക്കുന്നതിനായി ഒരുനടപടിയുമുണ്ടായില്ല. ആകെ ഒരുമിനിറ്റ് സമയമാണ് ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നത്. ട്രെയിനില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് താഴ്ചയുള്ളതിനാല്‍ വയോധികര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഒരുമിനിറ്റ് സമയംപോരാതെവരുകയും ധൃതിപ്പെട്ട് ഇറങ്ങാന്‍ തുനിയുന്നത് അപകടത്തില്‍ കലാശിക്കുകയുമാണെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: