നിലമ്പൂര്‍: സ്വകാര്യതോട്ടത്തില്‍ നിന്ന് രാജവമ്പായെ പിടികൂടി. നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് നെല്ലിക്കുത്ത് ഫോറസ്റ്റ് ഓഫീസര്‍ ശ്രിധരന്റെ നേതൃത്വത്തിലെത്തിയ വനപാലക സംഘത്തിലെ വാച്ചര്‍മാരായ അബ്ദുള്‍ മജീദ്, പുഴുത്തിനിപ്പാറ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് രാജവമ്പാലയെ പിടികൂടിയത്.
പാമ്പിനെ പിന്നീട്ട് നാടുകാണി ചുരം വനമേഖലയില്‍ ഉപേക്ഷിച്ചു. അതേസമയം നാടുകാണി ചുരത്തില്‍ വിഷപാമ്പുകളെ ഉപേക്ഷിക്കുന്നതിനെത്തിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ചുരം മേഖലയില്‍ ഉപേക്ഷിക്കുന്ന പാമ്പുകള്‍ താഴ് വാരപ്രദേശങ്ങളിലെത്തി ഭീതി പരത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചുരം താഴ് വാര പ്രദേശങ്ങളിലെ വെള്ളക്കട്ട, പുന്നക്കല്‍, പുത്തരിപ്പാടം പ്രദേശങ്ങളില്‍ നിന്നും പത്തോളം രാജവമ്പാലകളെയാണ് പിടികൂടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടി ചുരം മേഖലയില്‍ ഉപേക്ഷിക്കുന്ന വിഷപാമ്പുകളാണ് പ്രദേശങ്ങളിലെത്തി മനുഷ്യജീവനും വളര്‍ത്തു ജീവികള്‍ക്കും ഭീഷണിയാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: