കുറ്റിപ്പുറം: ദുരനുഭവങ്ങള്‍ കുറ്റിപ്പുറം പഞ്ചായത്ത് അധികൃതര്‍ക്ക് പാഠമാകുന്നില്ല. കഴിഞ്ഞ വര്‍ഷം കോളറ ബാധിച്ച് ഒരാള്‍ മരിക്കുകയും പകര്‍ച്ചവ്യാധികള്‍ വ്യാപകമായിട്ടും അഴുക്കുചാലുകള്‍ ഇതുവരെ വൃത്തിയാക്കിയിട്ടില്ല.
മഴവെളളം മാത്രം ഒലിച്ചുപോകുന്നതിനായി നിര്‍മ്മിച്ച അഴുക്കുചാലില്‍ മനുഷ്യവിസര്‍ജ്ജ്യവും പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. നഗരത്തിലെ ചില ഹോട്ടലുകളിലെയും ടൂറിസ്സ്റ്റ് ഹോമിലെയും കക്കൂസ് മാല്യന്യം അഴുക്കുചാലിലേക്കാണ് തുറന്നുവിടുന്നത്. അനധികൃത കച്ചവടക്കാരുടെ മാലിന്യങ്ങളും ഓടയിലേക്കാണ് തളളുന്നത്.
ഇതിനെതിരെ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. ദുര്‍ഗന്ധം മൂലം അഴുക്ക് ചാലിന് സമീപത്ത് കൂടി നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ക്കും ദുര്‍ഗന്ധം മൂലം ശാരീരിക ബുദ്ധുമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: