മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുക്കളെയും അമ്മമാരെയും വരാന്തയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അനേ്വഷണത്തിന് ഉത്തരവിട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
അണുബാധ പോലുള്ള ഗുരുതര ഭീഷണികള്‍ നിലനില്‍ക്കെയാണ് തിക്കും തിരക്കുമുള്ള ആശുപത്രി വരാന്തയില്‍ നവജാത ശിശുക്കളെ കിടത്തിയിരിക്കുന്നത്. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവര്‍ കിടക്കുന്നതും വഴിയിലാണ്. ദിവസവും ഇരുപതോളം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ്. പ്രസവ വാര്‍ഡില്‍ സ്ഥലമില്ലാത്തതിനാലാണ് ഇവരെ വരാന്തയില്‍ കിടത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെതിരെ കമ്മീഷന് മറ്റൊരു പരാതിയില്‍ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: