കരുവാരകുണ്ട്: 1955ല്‍ പ്രവര്‍ത്തനം ആരംഭിച്ച പയ്യാക്കോട് ഗവ.എല്‍പി സ്കൂള്‍ സ്ഥലപരിമിതിയും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു.
മൊത്തം നാല് ഡിവിഷനില്‍ 56 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ വര്‍ഷം പതിനാല് കുട്ടികള്‍ക്കാണ് ഇവിടെ അഡ്മിഷന് നല്‍കിയിരിക്കുന്നത്.
പത്തര സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പ്രവര്‍ത്തനം. ഗ്രൗണ്ടില്ല അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. അധികൃതരില്‍ നിന്നും നാളിതുവരെ അവഗണനയാണ് സ്കൂള്‍ നേരിടുന്നത്. എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള വികസനവും സ്കൂളിനുണ്ടായിട്ടില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രയാസം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയാലും പ്രയോജനമില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: