മഞ്ചേരി: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഹോസ്റ്റലടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.
ആവശ്യത്തിന് കോഴ്സുകളും പഠിക്കാന്‍ വിദ്യാര്ത്ഥികളുമുണ്ടെങ്കിലും പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ല. ഇതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ തളര്‍ത്തുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
ജില്ലയില്‍ അഞ്ചോളം സ്വകാര്യ മെഡിക്കല്‍ കോളേജുകളുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായി ഉന്നതനിലവാരം പുലര്‍ത്താന്‍ എല്ലാ സാഹചര്യങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല.
ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക, ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക, മെച്ചപ്പെട്ട പഠനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് മുന്നില്‍ സമരം ആരംഭിച്ചത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ്, ഉണ്ണികൃഷ്ണന്, മുരളി കൃഷ്ണന്, നാരയണന് പയ്യനാട്, മുരളി നറുകര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: