മലപ്പുറം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴ ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള ഭൂഗര്‍ഭ ജലവകുപ്പിന്റെ 58 നിരീക്ഷണ കിണറുകളില്‍ ആറെണ്ണത്തില്‍ ജലത്തിന്റെ തോത് വര്‍ധിച്ചു. നിലവില്‍ ലഭിക്കുന്ന മഴ തുടര്‍ന്നാല്‍ വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം വരള്‍ച്ച രൂക്ഷമായ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി മേഖലകളില്‍ ഭൂഗര്‍ഭജലത്തിന്റെ തോതില്‍ വര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടങ്ങളില്‍ രണ്ട് മീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ പകുതി മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ജില്ലയില്‍ വ്യാപകമായി മഴ ലഭിച്ചിരുന്നു. അടുത്തിടെ മലയോരങ്ങള്‍ കേന്ദ്രീകരിച്ചും താരതമ്യേന നല്ല മഴ ലഭിച്ചു.
2.5 മുതല്‍ 15.5 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തലുകള്‍ക്കിടെ പ്രതീക്ഷയേകുന്ന മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. അതേസമയം സമീപ ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ ലഭിച്ച മഴയുടെ തോത് കുറവാണ്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നല്ല മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴ പുഴകളിലെ ജലവിതാനത്തോട് അല്‍പ്പം കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: