ഈഡിസ് കൊതുകുകള്‍ പെരുകിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. നേരത്തെ രോഗം വന്നവര്‍ക്ക് വീണ്ടും വരുന്ന സ്ഥിതിയാണിപ്പോള്‍ നിലവിലുള്ളത്. ഇത് മരണസംഖ്യ ഉയരാനിടയാക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്തെ 14 ജില്ലകളും ഡെങ്കിപ്പനിയുടെ ഭീഷണിയിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസത്തെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതര്‍ ഏറെ. 773 പേര്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കൊല്ലമാണ് രണ്ടാമത്. പാലക്കാട്-74, തൃശൂര്‍-43, ആലപ്പുഴ-37, കോഴിക്കോട്-34, എറണാകുളം-31, മലപ്പുറം-24, കോട്ടയം-24, വയനാട്-21, കണ്ണൂര്‍-14, പത്തനംതിട്ട-12, ഇടുക്കി-4, കാസര്‍കോഡ്-2 എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതര്‍.
രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ കൗണ്ട് കുറഞ്ഞാണ് മരണം സംഭവിക്കുന്നത്. 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ് പ്ലേറ്റ്ലെറ്റുകളുടെ സാധാരണ കൗണ്ട്. ഇത് 20,000ല്‍ താഴ്ന്നാല്‍ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിന് സാധ്യതയുണ്ട്. ഇത് മരണത്തിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: