തിരൂരങ്ങാടി: മധ്യമലബാറിലെ പ്രസിദ്ധമായ മുന്നിയൂര്‍ കാളിയാട്ടത്തിന് നാളെ കാപ്പൊലിക്കുന്നതോടെ തുടക്കമാവും. കളിയാട്ടക്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്ന് വിശ്വസിക്കുന്ന ചാത്തന് ക്ലാരിയില്‍ അവകാശികള്‍ ഒത്തുകൂടി വൈകിട്ട് അഞ്ചുമണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് രാത്രി കളിയാട്ടങ്ങള്‍ക്ക് തുടക്കമാവും. പകല്‍ കളിയാട്ടമായ കോഴികളിയാട്ടം 26നാണ് നടക്കുക.
ക്രമസമാധാനം ഉറപ്പുവരുത്താന്‍ ക്ഷേത്രഭാരവാഹികള്‍, വരവ് സംഘങ്ങള്‍, പോലീസ്, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് മൂന്നുമണിക്ക് ക്ഷേത്ര പരിസരത്ത് ചേരും. ഉത്സവത്തിന്റെ മേല്‍നോട്ടം കോടതി നിയോഗിച്ച മൂന്നംഗ അഡ്ഹോക്ക് കമ്മറ്റിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: