പെരിന്തല്‍മണ്ണ: ബൈക്കില്‍ എത്തി് ആഭരണങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആരവനാട് അമ്പലപറമ്പ് സ്വദേശി വെട്ടിക്കാട്ടിരി വീട്ടില്‍ ഷനൂപ് എന്ന ബുള്‍ഗാന്‍ ഷനൂപി(28)നെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡിനു സമീപത്തെ ബാറിനു മുന്‍വശം വെച്ച് പെരിന്തല്‍മണ്ണ എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഒന്നാം പ്രതി വളവന്നൂര്‍ കന്മനം കാവുങ്ങട് സ്വദേശി കാവുംപുറത്ത് വീട്ടില്‍ മുനീറിനെ കഴിഞ്ഞ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. ഷനൂപ് മുമ്പ് ചങ്ങരംകുളം, കല്പകഞ്ചേരി, കൊളത്തൂര്‍, എന്നീ സ്റ്റേഷന് പരിധികളില്‍ നടന്ന ബൈക്ക് മോഷണ കേസ്സുകളിലുള്പ്പെട്ടയാളാണ്. വിവിധ ജയിലുകളില്‍ റിമാന്റില്‍ കിടന്ന ശേഷം പുറത്തിറങ്ങിയാണ് വാടകക്കെടുത്ത് ബൈക്കില്‍ കൂട്ടുപ്രതിയോടൊത്ത് കവര്‍ച്ച നടത്തിയത്. അങ്ങാടിപ്പുറത്ത് നിന്നും മോഷ്ടിച്ച മാല വയനാട് കല്‍പ്പറ്റയിലുള്ള പരിചയക്കാരി വശം കൊടുത്ത് വില്‍പ്പന നടത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഏപ്രില്‍ 29നാണ് കേസ്സിനാസ്പദമായ സംഭവം. അങ്ങാടിപുറത്ത് വീടിനു സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ മൂന്ന് പവന് മാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നത്. പിടിവലിക്കിടെ നിലത്തുവീണ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സി.പി മുരളി, പി.എന്‍. മോഹനകൃഷ്ണന്, എന്‍.ടി. കൃഷ്ണകുമാര്‍, എം.മനോജ്, ദിനേശ് കിഴക്കേക്കര, ടി. സലീന തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: