കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയ്ക്ക് ആശ്വാസമായെത്തിയ മഴയ്ക്കൊപ്പം കാറ്റും ഇടിയുംമിന്നലും മലയോരമേഖലയില്‍ വ്യപകമായി നാശം വിതച്ചു.
മരങ്ങള്‍ കടപുഴകിയും പൊട്ടിയും വീണ് നിരവധി വീടുകളും ഓട്ടോറിക്ഷയും തകര്‍ന്നു. മിന്നലേറ്റ് വീടിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു .അപകടങ്ങളില്‍ നിരവധിയാളുകള്‍ക്ക് നിസാരമായും ഒരാള്‍ക്ക് സാരമായും പരിക്കേറ്റു.
കേരളഎസ്റ്റേറ്റ് പാന്തറയിലെ പറന്തോടന് സിറാജിനാണ് സാരമായി പരിക്കേറ്റത്. സിറാജിനെ മഞ്ചേരി യിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറാജ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കണ്ണത്ത് ചീനിപ്പാടത്ത് വെച്ച് മരം പൊട്ടിവീഴുകയാണൂണ്ടായത്. മരം വീണ് ഓട്ടോറിക്ഷ തകരുകയും സിറാജിന് പരിക്കേല്ക്കൂകയും ചെയ്തു.
കേരളഎസ്റ്റേറ്റ് തൂമ്പത്ത് അബ്ദുസ്സലാം, ചീനിക്കല്‍ മറിയ, വട്ടപ്പമ്പന് കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീടുകളാണ് മരങ്ങള്‍ പൊട്ടിവീണ് തകര്‍ന്നത്. കുട്ടത്തിയില്‍ ഇടിമിന്നലേറ്റ് വീടിന്റെ മുകള്ഭാഗം തകര്‍ന്നു. വൈദ്യുതിക്കാലുകള് മരങ്ങള്‍ വീണ് നിലംപൊത്തിയതിനാല്‍ പ്രദേശത്ത് വൈദ്യുതിവിതരണം പൂര്‍ണ്ണമായും മുടങ്ങി. കനത്തകാറ്റില്‍ വന്‍തോതില്‍ ക്യഷി നാശമുണ്ടാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: