മലപ്പുറം: ജീവിതസാഹചര്യത്തില്‍ കേരളം മുന്നിലാണെങ്കിലും വികസനകാര്യത്തില്‍ ഇന്നും പിന്നിലാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍.
എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷന്‍ കേരള 2017 വികസന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വരുമാനത്തിന്റെ 53 ശതമാനം സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. അതില്‍ ഭൂരിഭാഗവും നിര്‍മ്മാണങ്ങളും നിത്യചിലവുമായി നഷ്ടപ്പെടുന്നു. വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ മുന്നേറ്റം നടത്താതെ അതിനൊരു മാറ്റമുണ്ടാകില്ല. സുസ്ഥിരമായൊരു വികസനമാണ് കേരളത്തിന് ആവശ്യം, പക്ഷേ അതിന് തൊഴിലാളികള്‍ മാത്രം പോര നല്ല സംരഭരകരെയും കണ്ടത്തേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷനായി.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: