പാലക്കാട്: നഗരസഭാ പരിധിയില്‍ മദ്യ വില്‍പ്പനശാലകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് നഗരസഭാ ഭരണസമിതി തീരുമാനം. ജനവാസ മേഖലയിലുള്ള മദ്യ വില്‍പ്പന ശാലകള്‍ പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനത്തിലെത്തിയത്.
ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല എക്—സൈസ് ജനകീയ സമിതിയുടെ യോഗത്തിലാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഭരണസമിതി തീരുമാനം അറിയിച്ചത്. ഇതിന്റെ ഭാഗമായി പാലക്കാട് കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ബി.സി ഔട്ട്ലെറ്റ് ഇനിമുതല്‍ പ്രവര്‍ത്തിക്കില്ല. മറ്റ് മദ്യ വില്‍പ്പനശാലകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയതോടെ നിലവിലുള്ള മദ്യ വില്‍പ്പനശാലകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുതലെടുത്ത് ചിലര്‍ മൂന്ന് ലിറ്ററിലധികം മദ്യം ക്യുവില്‍ നിന്ന് പലതവണകളിലായി വാങ്ങി അനധികൃത വില്‍പ്പനനടത്തുന്നത് എക്സൈസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍ എക്സൈസിനെ അറിയിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ഉള്‍പ്രദേശങ്ങളില്‍ ഓട്ടോറിക്ഷയിലും വീടുകളിലും അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹയാത്തോടെ വ്യാപക പരിശോധനയാണ് എക്—സൈസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ എക്സൈസ് കമ്മീഷനര്‍ സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് ആര്‍പിഎഫുമായി ചേര്‍ന്ന് 70ഉം പോലീസുമായി ചേര്‍ന്ന് 12ഉം റെയ്ഡുകള്‍ നടത്തി. വ്യാജ മദ്യ നിര്‍മാണം തടയുന്നതിന് നിരന്തര പരിശോധനകളാണ് നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഊടുവഴികളിലൂടെ വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ചെക്കിങ് യൂണിറ്റും ഹൈവെ പെട്രോളിങും കര്‍ശനമാക്കി. ഇങ്ങനെ രേഖകളില്ലാത്ത 1.60 കോടി കള്ളപ്പണം, 950 ഗ്രാം സ്വര്‍ണം, 58.52 ഗ്രാം ഡയമണ്ട് ആഭരങ്ങള്‍ എന്നിവ കണ്ടെത്തി വാണിജ്യ നികുതി വകുപ്പിന് കൈമാറി. വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ എക്—സെസിന്റെ മഫ്തിയിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.
കഞ്ചാവ് കൈവശം വെച്ചതിന് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ഹോമിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസം എക്—സൈസ് നടത്തിയ പരിശോധനയില്‍ 214 അബ്കാരി കേസുകള്‍, 30 എന്‍.ഡി.പി.എസ് കേസുകള്‍, 294 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്— 205 പേരെ അറസ്റ്റ് ചെയ്തു. ഏഴ് കിലോ കഞ്ചാവ്, 32 ലിറ്റര്‍ ചാരായം, 2633 ലിറ്റര്‍ വാഷ്, 700 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 108 ലിറ്റര്‍ ബിയര്‍, 38 ലിറ്റര്‍ കള്ള്, ഏഴ്—ലിറ്റര്‍ തമിഴ്—നാട് നിര്‍മ്മിത വിദേശ മദ്യം, 140 കിലോ ഹാന്‍സ്, ഏഴ് കിലോ പാന്‍ മസാല, 459 ലഹരി ഗുളികകള്‍ എന്നിവയും ജില്ലയില്‍ നിന്ന് പിടിച്ചെടുത്തു.
എക്സൈസ് ഡെപ്യുട്ടി കമ്മീഷനര്‍ മാത്യുസ് ജോണ്‍, ജില്ലയിലെ വിവിധ എക്—സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍, കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍, മദ്യ നിരോധന സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: