പട്ടാമ്പി : ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടാ നാംകുറുശ്ശി രണ്ടാം നമ്പര്‍ വില്ലേജ് ഓഫീസില്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ ജനം വലയുന്നു. നിലവിലുണ്ടായിരുന്ന ഓഫീസര്‍ പോയിട്ട് 20 ദിവസം കഴിഞ്ഞെങ്കിലും പുതിയ ഓഫീസര്‍ എത്താത്തതാണ് വില്ലേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി നിരവധി പേരാണ് വില്ലേജില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. നികുതി അടക്കുക മാത്രമാണ് വില്ലേജില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനം. ഓഫീസര്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
താലൂക്ക് ഓഫീസില്‍ പരാതി നല്കിയപ്പോള് ഉടന്‍ തന്നെ നിയമനം ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇടപാടുകള്‍ അക്ഷയ കേന്ദ്രം മുഖേന ആക്കിയതു മൂലം പല ബുദ്ധിമുട്ടുകളും പരിസരവാസികള്‍ക്കുണ്ട്.
വില്ലേജ് ഓഫീസിന്നടുത്ത് അക്ഷയ കേന്ദ്രം ഇല്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: