തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ അവസാനിച്ചു. ഒന്നര ലക്ഷത്തോളം പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.
പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. സൂക്ഷ്മപരിശോധനാ സമയത്ത് സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദ്ദേശകനും സ്ഥാനാര്‍ഥി രേഖാമൂലം അധികാരപ്പെടുത്തിയ മറ്റൊരാള്‍ക്കും ഹാജരാകാം. സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാര്‍ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തില്‍ തയ്യാറാക്കും.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഒരു സ്ഥാനാര്‍ഥിയോ അഥവാ സ്ഥാനാര്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തശേഷം സൂക്ഷ്മപരിശോധന നടത്തും. ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശ പത്രികയില്‍ കാണുന്ന നിസ്സാര തെറ്റ്, അതായത് പട്ടികയിലെ പാര്‍ട്ട് നമ്പര്‍, ക്രമനമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, വയസ്സ് എന്നിവ അവഗണിക്കും. സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശപത്രിക സാധുവാണെന്ന് കണ്ടാലും അയാള്‍ വേറെ പത്രക നല്കിയിട്ടുണ്ടെങ്കില് അവയും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: