വെങ്ങപ്പള്ളി: ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനില്‍നിന്ന് ജനവിധി തേടുന്നു. ഭാര്യ എം.കെ.നിജികുമാരി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് വാവാടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.
സാങ്കേതികമായി ഒരിക്കല്‍ കൈവിട്ട വാവാടി വാര്‍ഡ് തിരിച്ചുപിടിക്കുന്നതിനാണ് ബിജെപി കരുത്തയായ നിജികുമാരിയെ രംഗത്തിറിക്കിയത്. നിജകുമാരിയുടെ പിതാവ് കരുണാകര കുറുപ്പ് വെങ്ങപ്പള്ളിയില്‍ ഇരുപത് വര്‍ഷം ഗ്രാമപഞ്ചായത്തംഗമായിരുന്നു. ജനസംഘ കാലഘട്ടം മുതല്‍ ബിജെപിക്കൊപ്പം നിന്ന വാര്‍ഡില്‍ ഇക്കുറി തീപാറും പോരാട്ടമാണ്. മാതാവ് എം.വി.പങ്കജാക്ഷിയമ്മയും രണ്ട് തവണ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിലൂടെ കൈമോശം വന്ന വാര്‍ഡ് തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ് ബിജെപി.
1979 ല്‍ സംഘപ്രവര്‍ത്തകനായി പാര്‍ട്ടിയിലെത്തിയ പി.ജി.ആനന്ദ്കുമാര്‍ 1990 ല്‍ യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറിയായി. 2001ല്‍ ബിജെപി ജില്ലാ സെക്രട്ടറിയായ അദ്ദേഹം 2010 വരെ മലപ്പുറം വയനാട്, കണ്ണൂര്‍ ജില്ലകളുടെ സംഘടനാസെക്രട്ടറിയായി. 2010 മുതല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. ആനന്ദ്കുമാറിന്റെ സംഘാടകമികവില്‍ പനമരം ഡിവിഷന് പിടിച്ചെടുക്കാനാവുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: