തൊടുപുഴ: അറക്കുളം പഞ്ചായത്തില്‍ ബിജെപി ടിക്കറ്റില്‍ ദമ്പതികള്‍ മത്സരിക്കുന്നു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് അറക്കുളം പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ബിജി വേലുക്കുട്ടന് അമ്പലം വാര്‍ഡില്‍ മാറ്റുരയ്ക്കുന്നു. അമ്പലം വാര്‍ഡില്‍ നിന്നും 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എ വേലുക്കുട്ടനാണ് വിജയിച്ചത്. ഈ വാര്‍ഡ് വനിത സംവരണമായപ്പോള്‍ വേലുക്കുട്ടന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വേലുക്കുട്ടനും ഭാര്യയും മത്സര രംഗത്തെ ദമ്പതികള്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. രണ്ട് വാര്‍ഡുകളിലും ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: